Type Here to Get Search Results !

Bottom Ad

പ്ലസ് വണ്‍ സീറ്റ്; കാസര്‍കോടിനോട് കാണിച്ചത് അനീതി: യൂത്ത് ലീഗ്


കാസര്‍കോട്: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത നികത്തുന്നതിനായി അധിക ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ കാസര്‍കോട് ജില്ലക്ക് അധിക ബാച്ച് നല്‍കാത്ത സംസ്ഥാന സര്‍ക്കാറിന്റെ നടപടി മാപ്പര്‍ഹിക്കാത്ത അനീതിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് പ്രസതാവിച്ചു. മൂന്നു അലോട്ട്‌മെന്റുകള്‍ കഴിഞ്ഞിട്ടും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സീറ്റ് കിട്ടാതെ പെരുവഴിയിലാണ് ജില്ലയിലെ വിദ്യാര്‍ത്ഥികളെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ഇടതു എം.എല്‍.എമാരും ജില്ലാ പഞ്ചായത്തും മൗനത്തിലാണ്. കാസര്‍കോടിനെ വീണ്ടും വീണ്ടും പിന്നോട്ടടിപ്പിക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. അനീതിക്കെതിരെ ജനകീയ പ്രതിഷേധമുയരണമെന്നും സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളെ അണിനിരത്തി കൊണ്ടുള്ള പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad