Type Here to Get Search Results !

Bottom Ad

പട്ടാപ്പകൽ വീട്ടിൽ കവർച്ച നടത്തി രക്ഷപ്പെട്ട യുവാവ് 12 മണിക്കൂറിനകം അറസ്റ്റിലായി


നീലേശ്വരം (www.evisionnews.in): പട്ടാപ്പകല്‍ വീട് കവര്‍ച്ച നടത്തി സ്വര്‍ണവും പണവുമായി കടന്നുകളഞ്ഞെന്ന കേസില്‍ പ്രതി 12 മണിക്കൂറിനകം അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കര ഏഴുകോണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഭിരാജിനെ (29) യാണ് കോഴിക്കോട് വെച്ച് നീലേശ്വരം പൊലീസ് നടത്തിയ സമര്‍ഥമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്.

ഓടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ (സിഐടിയു) നീലേശ്വരം ഏരിയ സെക്രടറി ഒ വി രവീന്ദ്രന്റെ ചിറപ്പുറം ആലിന്‍കീഴ് മിനി സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 20പവന്‍ സ്വര്‍ണവും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഇവ പ്രതിയില്‍ നിന്നും വീണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യം ലഭിച്ചതാണ് പ്രതിയെ പിടികൂടാന്‍ സഹായകരമായത്.

രവീന്ദ്രനും ഭാര്യ നളിനിയും മകളുടെ കുട്ടികളുടെ ക്ലാസ് പിടിഎ യോഗം നടക്കുന്നതിനാല്‍ കക്കാട് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലേക്ക് പോയ സമയത്താണ് പ്രതി കവര്‍ച്ചയ്ക്കായി എത്തിയത്. തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന രവീന്ദ്രന്റെ മകള്‍ രമ്യയുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

ചാളക്കടവ് ഒഴിഞ്ഞാല തറവാട്ടില്‍ അടുത്തിടെ നടന്ന കളിയാട്ടത്തിന്റെ ഭണ്ഡാരം വരവ് തുകമായ പണവുമാണ് നഷ്ടപ്പെട്ടത്. തറവാട് സെക്രടറി കൂടിയായ രവീന്ദ്രന്‍ ഭണ്ഡാര പണംവീട്ടിലാണ് സൂക്ഷിച്ചത്.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad