Type Here to Get Search Results !

Bottom Ad

പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു: ചെറുവത്തൂരില്‍ നേതൃത്വത്തിനെതിരെ ബാനര്‍ പ്രതിഷേധം


കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ പാര്‍ട്ടികത്തെ വിള്ളലുകള്‍ക്ക് മൂര്‍ച്ചയേറുന്നു. ചെറുവത്തൂരിലെ മദ്യശാല വിഷയവുമായി ബന്ധപ്പെട്ട ചര്‍്ച്ചകളാണ് വിവാദരംഗം കൊഴുപ്പിക്കുന്നത്. ബീവറേജസ് പ്രശ്‌നവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബാനറുകള്‍ ഉയര്‍ത്തി സി.ഐ.ടി.യുക്കാരടക്കം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരു ദിവസം തുറന്ന മദ്യശാല പൂട്ടിയതിനെ തുടര്‍ന്ന് സി.ഐ.ടി തൊഴിലാളികളും ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് മാസങ്ങളോളം സമരം നടത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് എത്തിയതോടെ പാര്‍ട്ടി നേതൃത്വം പ്രശ്നത്തിലിടപെട്ടു. മൂന്നുമാസത്തിനകം ചെറുവത്തൂരിലോ പരിസരപ്രദേശത്തോ മദ്യശാല തുറക്കുമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. സിപിഎം ജില്ലാ നേതൃത്വവും കണ്‍സ്യൂമര്‍ഫെഡും സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതിനിടെ 11 മാസത്തെ വാടക കുടിശിക ലഭിക്കാത്തതിനാല്‍ കെട്ടിട ഉടമ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. തിരഞ്ഞടുപ്പ് കഴിഞ്ഞതോടെ ആരുമറിയാതെ കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ മദ്യം കണ്ണൂരിലേക്ക് കടത്തി. ഇതിനെതിരെ ശക്തമായി കൊണ്ടിരിക്കുന്ന പ്രതിഷേധം സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ചെറുവത്തൂരിലും സമീപപ്രദേശങ്ങളിലും വിള്ളല്‍ രൂക്ഷമായിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് ചെറുവത്തൂരില്‍ സി.പി.എം വോട്ടുകള്‍ പൂര്‍ണമായും പെട്ടിയിലെത്താതെ പോയതിന്റെ പുറത്തുവരുന്ന കാരണം.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad