Type Here to Get Search Results !

Bottom Ad

യെദിയൂരപ്പക്കെതിരെ പോക്‌സോ കേസ്; കുറ്റപത്രത്തിലുള്ളത് ഗുരുതര ആരോപണങ്ങള്‍, വിവരങ്ങള്‍ പുറത്ത്


ബംഗളൂരു: ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പക്കെതിരായ പോക്സോ കേസിലെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. 81-കാരനായ യെദിയൂരപ്പക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഇരയായ പെൺകുട്ടിയുടെ കയ്യിൽ നിന്ന് കണ്ടെടുത്ത വീഡിയോ ദൃശ്യമാണ് പ്രധാന തെളിവായി കുറ്റപത്രത്തിൽ പറയുന്നത്.

ഈ വീഡിയോയിൽ തന്റെ മകളെ നിങ്ങൾ എന്താണ് ചെയ്തതെന്ന് കുട്ടിയുടെ അമ്മ ചോദിക്കുന്നുണ്ട്. തനിക്കും പേരക്കുട്ടികൾ ഉണ്ട്, അവൾ മിടുക്കിയാണ്, ഞാൻ നോക്കി, പരിശോധിച്ചു' എന്ന് യെദിയൂരപ്പ മറുപടിയും പറയുന്നുണ്ട്. ഈ ദൃശ്യം കുട്ടിയുടെ അമ്മ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാൽ ഇത് ഡിലീറ്റ് ചെയ്യാൻ അനുയായികളെ വിട്ട് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു യെദിയൂരപ്പ. തുടർന്ന് വീണ്ടും വീട്ടിലേക്ക് വിളിച്ച് വരുത്തി കുട്ടിയുടെ അമ്മയുടെ ഫോണിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചു. എന്നാൽ കുട്ടിയുടെ ഫോണിലാണ് ഈ ദൃശ്യം പകർത്തിയത് എന്നും അത് ഫോണിൽ നിന്ന് കണ്ടെടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു.

'പെൺകുട്ടിയും അമ്മയും കാണാൻ വന്നപ്പോൾ കുട്ടിയുടെ വലത്തേ കയ്യിൽ യെദിയൂരപ്പ പിടിച്ചു. ഒറ്റയ്ക്ക് മുറിക്ക് ഉള്ളിലേക്ക് വരാൻ പറഞ്ഞു, വാതിൽ അടച്ചു കുറ്റിയിട്ടു. ബലാത്സംഗം ചെയ്ത ആളുടെ മുഖം ഓർമ്മ ഉണ്ടോ എന്ന് കുട്ടിയോട് യെദിയൂരപ്പ ചോദിച്ചു. 'ഉണ്ട്' എന്ന് മറുപടി പറഞ്ഞതിന് പിന്നാലെ ലൈംഗികാതിക്രമം നടത്തി'- എന്ന് തുടങ്ങി കുറ്റപത്രത്തിൽ ഗുരുതരമായ കാര്യങ്ങളാണുള്ളത്. 

പിന്നീട് പുറത്ത് വന്ന് കേസിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന് അമ്മയോടും മകളോടും പറഞ്ഞതായും. പോക്കറ്റിൽ നിന്ന് പണമെടുത്ത് ഇരുവർക്കും നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു. മറ്റൊരു ലൈംഗിക പീഡന പരാതിയിൽ നടപടിക്ക് സഹായിക്കണം എന്ന് അഭ്യർത്ഥിച്ചാണ് ഇവർ യെദിയൂരപ്പയെ കാണാൻ എത്തിയത്. തുടർന്നാണ് കുട്ടിക്കെതിരെ പീഡനശ്രമം ഉണ്ടായത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad