Type Here to Get Search Results !

Bottom Ad

ഇന്ത്യ-പാകിസ്ഥാന്‍ ആവേശപോരാട്ടത്തില്‍ മഴ കളിക്കുമോ, ആശങ്കയായി ന്യൂയോര്‍ക്കിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്


ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നാളെ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന് മഴഭീഷണി. നിലവിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ന്യൂയോര്‍ക്കില്‍ നാളെ മഴ പെയ്യുമെന്നാണ് പ്രവചനം. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും പകല്‍ മത്സരത്തില്‍ മഴ മൂലം മത്സരം വൈകാനോ തടസപ്പെടാനോ ഇടയുണ്ടെന്നുമാണ് കാലസവസ്ഥാ റിപ്പോര്‍ട്ട്.

പകല്‍ മത്സരമായതിനാല്‍ മത്സരം തടസപ്പെട്ടാലും ഓവറുകള്‍ വെട്ടിച്ചുരുക്കാതെ 20 ഓവര്‍ മത്സരം തന്നെ നടക്കാനുള്ള സാധ്യതയുണ്ട്. ഇന്നലെ നെറ്റ്സില് ബാറ്റിംഗ് പരിശീലനത്തിനിടെ കൈയിലെ തള്ളവിരലില്‍ പന്തുകൊണ്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റത് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. പന്ത് കൈയില്‍ കൊണ്ട ഉടന്‍ വേദനകൊണ്ട് പുളഞ്ഞ രോഹിത് ഗ്ലൗസൂരി ഉടന്‍ ചികിത്സതേടി. എന്നാല്‍ പ്രാഥമിക ചികിത്സ തേടിയശേഷം നെറ്റ്സില്‍ രോഹിത് ബാറ്റിംഗ് തുടര്‍ന്നത് ഇന്ത്യക്ക് ആശ്വാസമായി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad