Type Here to Get Search Results !

Bottom Ad

മുകേഷിന്റേത് മോശം പ്രവര്‍ത്തനം; പരാജയത്തില്‍ പരസ്പരം പഴിചാരി സിപിഎം- സിപിഐ നേതാക്കള്‍


കൊല്ലം: കൊല്ലത്തെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ പരസ്പരം പഴിചാരി സിപിഎം- സിപിഐ നേതാക്കള്‍. മുകേഷിന്റെ പ്രവര്‍ത്തനം മോശം ആയിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തി. സ്ഥാനാര്‍ഥി നിര്‍ണായത്തില്‍ സിപിഎമ്മിന് വീഴ്ച സംഭവിച്ചെന്ന് സിപിഐ ജില്ലാ കൗണ്‍സിലിലും വിമര്‍ശനമുയര്‍ന്നു. റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആയിരുന്നു ഇത്തവണ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്റെ വിജയം. പരാജയത്തിന് പിന്നാലെ എല്‍ഡിഫില്‍ സിപിഐ- സിപിഎം യോഗങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെ വിമര്‍ശിക്കപ്പെട്ടു. പാര്‍ട്ടി തീരുമാനിച്ചതു പോലുള്ള പ്രവര്‍ത്തനവുമായി സ്ഥാനാര്‍ഥിയായ മുകേഷ് മുന്നോട്ടുപോയില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രേമചന്ദ്രനെതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കേണ്ടതായിരുന്നു എന്ന് നേതാക്കള്‍ അഭിപ്രായപെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad