Type Here to Get Search Results !

Bottom Ad

ചെമ്മനാട് പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ചാശ്രമം


കാസര്‍കോട്: ചെമ്മനാട് പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ചാശ്രമം. ഇന്ന് രാവിലെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും ഓഫീസില്‍ എത്തിയപ്പോഴാണ് ഓഫീസ് തുറന്ന് കിടക്കുന്നതു കണ്ടത്. അകത്തുകയറിയ പരിശോധിച്ചപ്പോള്‍ രേഖകള്‍ സൂക്ഷിച്ചിരുന്ന അലമാരകളും പണം സൂക്ഷിക്കുന്ന പെട്ടിയും തുറന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പഞ്ചയത്ത് പ്രസിഡന്റിനെയും പൊലീസിനെയും വിവരം അറിയിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് മേല്‍പറമ്പ് പൊലീസും പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പണമോ രേഖകളോ മറ്റു വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. ലോക്കര്‍ തകര്‍ക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തിയതായും പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സിസിടിവി കാമറകള്‍ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad