Type Here to Get Search Results !

Bottom Ad

സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന റോഡ് വികസനം; ചട്ടഞ്ചാലില്‍ പ്രതിഷേധം ശക്തം


കാസര്‍കോട്: ചട്ടഞ്ചാലിലൂടെ കടന്നുപോകുന്ന ദേശിയപാത നിര്‍മാണം മുഴുവന്‍ ജനങ്ങളുടെയും സഞ്ചാര സ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഹനവാസ് പാദൂര്‍. ചട്ടഞ്ചാല്‍ എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി ചട്ടഞ്ചാല്‍ ടൗണില്‍ സംഘടിപ്പിച്ച അശാസ്ത്രീയമായ ദേശീയ പാത നിര്‍മാണത്തിനെതിരെ നടന്ന വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. 

ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണ്‍സൂര്‍ കുരിക്കള്‍, ഹരീഷ് ബി. നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടന നേതാക്കളായ ടി. നാരായണന്‍, ഭക്തവത്സന്‍, ടി.ഡി കബീര്‍, കെ കുഞ്ഞിരാമന്‍, ബാബുരാജ്, അബ്ദുല്‍ റഹ്മാന്‍, ആകാശ് കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, സി.എച്ച് ഹുസൈനാര്‍, നിസാര്‍ പാദൂര്‍, ലത്തീഫ് ബാഡൂര്‍, ഭാസ്‌കരന്‍ റിലാക്‌സ്, പ്രസാന്ത് തൈര്, ശരീഫ് എയ്യള, അഹമ്മദാലി ബി, ജനപ്രതിനിധികളായ ഷംസുദ്ദീന്‍ തെക്കില്‍, കലാഭവന്‍ രാജു, നിസാര്‍ ടി.പി, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ റൗഫ് ബായിക്കര സംസാരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad