Type Here to Get Search Results !

Bottom Ad

കനത്ത മഴയും ഇടിമിന്നലും; ദില്ലി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ചു പേര്‍ക്ക് പരിക്ക്


ദില്ലി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദില്ലിയിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതിനിടെ ശക്തമായ കാറ്റില്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണു. 

അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അടിയില്‍ കുടുങ്ങി. മേല്‍ക്കൂര തകര്‍ന്ന് വീണ് നിരവധി വാഹനങ്ങളും തകര്‍ന്നു. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതായി വ്യോമയാന മന്ത്രി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന്ദില്ലി വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ ഒന്നിലെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി. മൂന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad