Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍


കണ്ണൂര്‍: സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന കേസില്‍ കാസര്‍കോട് രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ചു പേരെ ചക്കരക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. ചെക്കിക്കുളം കുണ്ടലക്കണ്ടി സ്വദേശി ഇ.പി സുറൂറിനെ (42) തട്ടിക്കൊണ്ടുപോയ കേസിലാണ് എസ്.കെ റിയാസ്, ജ്യോബിഷ്, എസ്.കെ ശമ്മാസ്, എസ്.കെ അമര്‍, ഉനൈസ് അന്‍സാരി എന്നിവരെ ചക്കരക്കല്‍ എസ്.ഐ ബിനു തോമസും സംഘവും അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ പത്തോടെ മുണ്ടേരി കൈപ്പക്കയിൽമെട്ടയിൽ സുറൂർ സഞ്ചരിച്ച സ്‌കൂടർ  ഇടിച്ചുവീഴ്ത്തിയ സംഘം ഇയാളെ ബലമായി പിടിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു എന്നാണ് കേസ്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വിവരം പൊലീസിൽ വിളിച്ചറിയിച്ചത്. ഇതേതുടർന്ന് യുവാവിന്റെ മൊബൈൽ ഫോൺ ടവർ ലൊകേഷൻ കേന്ദ്രീകരിച്ച് രാജപുരം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ ഭാഗങ്ങളിലേക്ക് ചക്കരക്കൽ പൊലീസ് കാസർകോട് പൊലീസിന്റെ സഹായത്തോടെ പിന്തുടർന്നെത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad