Type Here to Get Search Results !

Bottom Ad

മലബാര്‍ സംസ്ഥാനമെന്ന ആവശ്യം തള്ളി കാന്തപുരം; ഐക്യചര്‍ച്ചക്ക് ശ്രമം തുടരും


കോഴിക്കോട്: മലബാര്‍ സംസ്ഥാനമെന്ന ആവശ്യം തള്ളി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. കേരളം തന്നെ കൊച്ചുകേരളമെന്നാണ് പറയാറുള്ളത്, പിന്നെ അത് മുറിച്ച് മലബാര്‍ സംസ്ഥാനമാക്കുന്നതൊന്നും തങ്ങള്‍ ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഐക്യത്തെ ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടാവില്ല എന്നായിരുന്നു സുന്നി ഐക്യത്തെ കുറിച്ചുള്ള ചോദ്യത്തോട് കാന്തപുരത്തിന്റെ പ്രതികരണം. ആരെങ്കിലും ഭിന്നിച്ചു എന്നു കേള്‍ക്കുമ്പോള്‍ ചിരിക്കുന്നവരല്ല തങ്ങള്‍. ഭിന്നിച്ചാല്‍ നാടിനും സമൂഹത്തിനും സമുദായത്തിനുമെല്ലാം ദോഷം മാത്രമേ വരികയുള്ളൂ. ഭിന്നതയുണ്ടായാല്‍ അത് ഉടന്‍ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad