Type Here to Get Search Results !

Bottom Ad

മണ്ണുമാന്തി യന്ത്രം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം


കാസര്‍കോട്: ഹിറ്റാച്ചി (മണ്ണ് മാന്തിയന്ത്രം) മറിഞ്ഞ് യുവാവ് മരിച്ചു. പടുപ്പ് ബണ്ടം കൈയിലെ പ്രീതംലാല്‍ ചന്ദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഹിറ്റാച്ചി കഴുകുന്നതിനിടെയാണ് അപകടം. പ്രീതമിന്റെ ശരീരത്തില്‍ വീണ ഹിറ്റാച്ചി ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ നീക്കം ചെയ്തിരുന്നു. പ്രീതമിനെ പുറത്തെടുത്തപ്പോഴെക്കും മരിച്ചിരുന്നു. മൃതദ്ദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കോണ്‍ഗ്രസ് നേതാവ് പരേതനായ ബണ്ടംകൈ ചന്ദ്രന്റെ മകനാണ്. അമ്മ: മിനി ചന്ദ്രന്‍ (മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്), സഹോദരന്‍: ഗൗതം ലാല്‍ചന്ദ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad