കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. വെള്ളിയാഴ്ച (14.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 6590 രൂപയിലും പവന് 52,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ ഇടിഞ്ഞ് 5480 രൂപയും പവന് 160 രൂപ കുറഞ്ഞ് 43,840 രൂപയുമാണ് വിപണി വില. വെള്ളിക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ ഇടിഞ്ഞ് 94 രൂപയാണ് നിരക്ക്.
വ്യാഴാഴ്ച (13.06.2024) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 94 രൂപയായിരുന്നു വില. ബുധനാഴ്ച (12.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 6615 രൂപയിലും പവന് 240 രൂപ കൂടി 52920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5500 രൂപയും പവന് 160 രൂപ കൂടി 44,000 രൂപയുമായിരുന്നു വില. അതേസമയം, ബുധനാഴ്ച വെള്ളി നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയായിരുന്നു നിരക്ക്.
Post a Comment
0 Comments