Type Here to Get Search Results !

Bottom Ad

സി.പി.എം പാര്‍ട്ടി കേന്ദ്രങ്ങളില്‍ അണികളുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; കാസര്‍കോട്ട് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകി


കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിവരങ്ങളുടെ സമഗ്രചിത്രം പുറത്തുവന്നപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പൂര്‍ണമായും തൂത്തെറിഞ്ഞിരിക്കുകയാണ് കാസര്‍കോട് ലോക് സഭാ മണ്ഡലം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലൊരിടത്തും മുന്‍പിലെത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ബാലകൃഷ്ണനായില്ല. 2019ലെ തിരഞ്ഞെടുപ്പ് സുനാമിയില്‍ ഇടതുപക്ഷത്തിന് നേരിയ ഭൂരിപക്ഷമെങ്കിലും കൊടുത്ത കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ഇത്തവണ നിലം തൊട്ടില്ല.പയ്യന്നൂര്‍, കല്യാശ്ശേരി നിയമസഭ മണ്ഡലങ്ങളാകട്ടെ താരതമ്യേന കുറഞ്ഞ ഭൂരിപക്ഷമേ കിട്ടിയുള്ളൂ.

അതേസമയം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎം വോട്ടുകള്‍ എവിടെപ്പോയി എന്ന കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്ത മാവുന്നത് വോട്ടുകള്‍ ബിജെപിക്കു അനുകൂലമായി മറിഞ്ഞു. സിപിഎം അണികള്‍ വളരെ സംഘടിതമായി ത്തന്നെ ബിജെപി സ്ഥാനാ ര്‍ത്ഥിക്ക് വോട്ടു ചെയ്തു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കാസര്‍ കോട് പാര്‍ലമെന്റ് മണ്ഡല ത്തില്‍ ഇടതു പക്ഷത്തിന് 2019 ല്‍ 4,32,347 വോട്ടു കളാണ് ലഭിച്ചത്. ഇത്തവണ 3,90,010 വോട്ടുകള്‍ മാത്രമായി ചുരുങ്ങി. ബിജെപിക്ക്

2019 ല്‍ 1,75,340 വോട്ടുകളുണ്ടായത് ഇത്ത വണ 2,17,669 വോട്ടായി വര്‍ദ്ധിച്ചു. പുതിയ വോട്ടു കള്‍ കൂടാതെ 2019 ല്‍ ഇടതുപക്ഷത്തിനു ലഭിച്ച 46,637 വോട്ടുകള്‍ ഇത്ത വണ ബിജെപി സ്ഥാനാ ര്‍ത്ഥിക്ക് മറിഞ്ഞു എന്നു വ്യക്തം.

പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ അസംബ്ലി മണ്ഡല ത്തിലും കണക്കുകള്‍ പരിശോധിച്ചാല്‍ സിപിഎം വോട്ടുകള്‍ ചോര്‍ന്നതായും ആ വോട്ടുകള്‍ ബിജെപി യിലേക്ക് മറിഞ്ഞതായും കാണുന്നു. കല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ 2019 ല്‍ 73,542 വോട്ടുകള്‍ ഇടതു പക്ഷത്തിന് ലഭിച്ചു. 9,854 വോട്ടുകള്‍ ബിജെപി ക്ക് ലഭിച്ചു. ഇത്തവണ 65,405 വോട്ടുകള്‍ മാത്രം ഇടതു പക്ഷത്തിന് ലഭിച്ചപ്പോള്‍ 17,688 വോട്ടുകള്‍ ബിജെ പി നേടി. ഇടതുപക്ഷത്തില്‍ നിന്നും കുറവായ 8000 ല്‍ അധികം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചതായി കാണാം.

പയ്യന്നൂര്‍ നിയോജക മണ്ഡ ലത്തില്‍ 2019 ല്‍ 82,861 വോട്ടുകള്‍ എല്‍ഡിഎഫി നും 9,268 വോട്ടുകള്‍ ബിജെപിക്കും ലഭിച്ചു. ഇത്തവണ 71,441 വോട്ടു കളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ബിജെപിക്ക് 18,464 വോട്ടുകളും ലഭിച്ചു. ഇടതുപക്ഷത്തു നിന്നും കുറഞ്ഞ 10,000 ല്‍ അധി കം വോട്ടുകള്‍ ബിജെപി ക്ക് വര്‍ദ്ധിച്ചതായി കാണാം. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ 2019 ല്‍ 76,403 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ ഇക്കുറി 65,195 വോട്ടുമാത്രമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ബിജെപിക്ക് 2019 ല്‍ ലഭിച്ച 8,652 വോട്ടില്‍ നിന്നും ഇത്തവണ 17,085 വോട്ടായി വര്‍ദ്ധിച്ചു. ഇടതുപക്ഷത്തു നിന്നും കുറഞ്ഞ പത്തായി രത്തോളം വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതായി കാണുന്നു.

കാഞ്ഞങ്ങാട് മണ്ഡലത്തി ല്‍ 2019 ല്‍ 74,791 വോട്ടു കള്‍ ലഭിച്ചത് ഇക്കുറി 67,121 വോട്ടായി ചുരുങ്ങി. ബിജെപി ക്ക് 2019 ല്‍ 20,046 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇക്കുറി 29,301 വോട്ടുകള്‍ ബിജെ പി സ്ഥാനാര്‍ത്ഥി പിടിച്ചു. ഇടതുപക്ഷത്തു നിന്നും കുറഞ്ഞ വോട്ടുകള്‍ ബിജെപിയിലേക്ക് പോയ തായി കണക്കുകള്‍ വ്യക്ത മാവുന്നു.

ഉദുമ മണ്ഡലത്തിലും കാസര്‍കോട് മണ്ഡല ത്തിലുമൊക്കെ എല്‍ഡി എഫ് പുതിയ വോട്ടുകള്‍ വര്‍ദ്ധിച്ചിട്ടും കഴിഞ്ഞ തവണത്തെ വോട്ടുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല. ബിജെപി യുടെ വോട്ടുകള്‍ 2019 ല്‍ നിന്നും 2024 ല്‍ ഗണ്യമായി വര്‍ധിച്ചു. സര്‍ക്കാറും ഇടതുപക്ഷ നേതാക്കളും ജനങ്ങളോട് കാണിക്കുന്ന നിഷേധാത്മ ക നയമാണ് അണികകളു ടെ മനസ് ബി.ജെപിക്കനു കൂലമായി വോട്ടുചെയ്യു വാന്‍ പാകപ്പെടുത്തിയത്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad