ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഏറ്റവും ഉയർന്ന ലീഡ് രാഹുൽ ഗാന്ധിക്ക്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് രണ്ട് ലക്ഷം കടന്നു. എറണാകുളത്ത് ഹൈബി ഈഡന്റെ ലീഡ് ഒരുലക്ഷം കടന്നു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറിന്റെ ലീഡും ഒരുലക്ഷം കടന്നു. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് ലീഡ് ഒരുലക്ഷം കടന്നു. പൊന്നാനിയിൽ സമദാനിയുടെ ലീഡും ഒരുലക്ഷം കടന്നു. കോഴിക്കോട് ഒരുലക്ഷം ലീഡുമായി എംകെ രാഘവൻ മുന്നിൽ.
കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് ലീഡ്. കോട്ടയത്ത് ഫ്രാൻസിസ് ജോർജ്. വടകരയിൽ ഷാഫി പറമ്പിൽ മുന്നിൽ, കൊല്ലത്ത് എൻ.കെ പ്രേമ ചന്ദ്രൻ മുന്നിൽ, പത്തനംതിട്ടയിൽ ആന്റോ ആന്റണി മുന്നിൽ, കോഴിക്കോട് എം.കെ രാഘവൻ മുന്നിൽ, ചാലക്കുടിയിൽ ബെന്നി ബഹനാൻ മുന്നിൽ, മാവേലിക്കര കൊടിക്കുന്നിൽ സുരേഷ് മുന്നിൽ, പാലക്കാട് വി.കെ ശ്രീകണ്ഠൻ മുന്നിൽ, കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ മുന്നിൽ. കേരളത്തിൽ യുഡിഎഫ് മുന്നേറ്റം കൊഴുക്കുകയാണ്.
Post a Comment
0 Comments