കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്ന്് സൂചന. റായ്ബറേലിയില്‍ തുടരാനാണ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. പ്രിയങ്ക ഗാന്ധി മത്സരത്തിനുണ്ടാകില്ലെന്നും സൂചനയുണ്ട്. രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റ് നിലനിര്‍ത്തണമെന്ന് ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷന്‍ അജയ് റായ് മാധ്യമങ്ങളോട് പറഞ്ഞു. റായ്ബറേലി ഗാന്ധി കുടുംബത്തിന്റെ തട്ടകമാണ്. ഇരുപത് കൊല്ലമായി സോണിയ ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമാണ് യുപിയിലെ റായ്ബറേലി. യു.പി പി.സി.സിയുടെ നിലപാട് രാഹുലിനെ അറിയിച്ചു കഴിഞ്ഞതായും പ്രതിപക്ഷ നേതൃസ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്നും അജയ് റായ് ആവശ്യപ്പെട്ടു.
വയനാട് സീറ്റ് ഒഴിഞ്ഞാല്‍ മത്സരിത്തിന് കേരളത്തിലെ നേതാക്കളെ തന്നെ പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, രാഹുല്‍ വയനാട് സീറ്റിലേക്ക് കെ. മുരളീധരനെ മത്സരിപ്പിക്കണമെന്ന ആവശ്യം മുസ്്‌ലിം ലീഗ് ആവശ്യമുന്നയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കെ മുരളീധരന്റെ തൃശൂരിലെ തോല്‍വി വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. കേരളത്തിലെ യുഡിഎഫിന്റെ വിജയത്തിളക്കം തൃശൂരിലെ പരാജയം അപ്രസക്തമാക്കുന്നതായും രാഷ്ട്രീയ കേരളം വിലയിരുത്തിയിട്ടുണ്ട്. യു.ഡി.എഫിലെ ഘടകകക്ഷികളുമായി പ്രത്യേകിച്ച് മുസ്്‌ലിം ലീഗിനോടടക്കം വലിയ ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാവിലൊരാള്‍ കൂടിയാണ് കെ. മുരളീധരന്‍. അതുകൊണ്ട്തന്നെ വയനാടിലൂടെ കെ മുരളീധരന്‍ പാര്‍ലമെന്റിലെത്തണമെന്നാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നത്.
Post a Comment
0 Comments