കോട്ടക്കല്‍: മാതാപിതാക്കളുടെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ നാല് വയസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയ്ക്കല്‍ ഇന്ത്യന്നൂര്‍ പുതുമന തെക്കേ മഠത്തില്‍ മഹേഷിന്റെയും ഗംഗാദേവിയുടെയും മകന്‍ ധ്യാന്‍ നാരായണ്‍ ആണ് മരിച്ചത്. നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുളത്തില്‍ വീണതിനെ തുടര്‍ന്ന് കുട്ടി ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ കുട്ടിയെ മാതാപിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടി കുളത്തിലേക്ക് വീണത്. അപകടത്തിന് പിന്നാലെ ഉടന്‍ തന്നെ കുട്ടിയെ കുളത്തില്‍ നിന്ന് പുറത്തെടുത്ത് കോട്ടയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മാതാപിതാക്കളുടെ കയ്യില്‍ നിന്ന് വീണ് നാലുവയസുകാരന്‍ മരിച്ചു; അപകടം നീന്തല്‍ പഠനത്തിനിടെ
08:38:00
0
കോട്ടക്കല്‍: മാതാപിതാക്കളുടെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ നാല് വയസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയ്ക്കല്‍ ഇന്ത്യന്നൂര്‍ പുതുമന തെക്കേ മഠത്തില്‍ മഹേഷിന്റെയും ഗംഗാദേവിയുടെയും മകന്‍ ധ്യാന്‍ നാരായണ്‍ ആണ് മരിച്ചത്. നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുളത്തില്‍ വീണതിനെ തുടര്‍ന്ന് കുട്ടി ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ കുട്ടിയെ മാതാപിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടി കുളത്തിലേക്ക് വീണത്. അപകടത്തിന് പിന്നാലെ ഉടന്‍ തന്നെ കുട്ടിയെ കുളത്തില്‍ നിന്ന് പുറത്തെടുത്ത് കോട്ടയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Tags
Post a Comment
0 Comments