Type Here to Get Search Results !

Bottom Ad

'പ്രവാസം അവസാനിപ്പിക്കാനിരിക്കെ കുഞ്ഞികേളു യാത്രയായി; വിവാഹത്തിനുള്ള ഒരുക്കത്തിനിടെ രഞ്ജിത്തും പോയി'; കനലെടുത്ത മൃതദേഹങ്ങളെയും കാത്ത് ബന്ധുക്കള്‍


കാസര്‍കോട്: കുവൈത്ത് മാംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള രണ്ടു പേരുടെ മരണം നാടിന്റെ നൊമ്പരമായി. സൗത്ത് തൃക്കരിപ്പൂരിലെ തെക്കുമ്പാട് താമസിക്കുന്ന പൊന്‍മലേരി കുഞ്ഞികേളു (58) ചെര്‍ക്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (35) എന്നിവരാണ് മരിച്ചത്. വിദേശത്തെ തൊഴില്‍ അവസാനിപ്പിച്ച് നാട്ടില്‍ ജീവിതം തുടങ്ങാനുള്ള കുഞ്ഞിക്കേളുവിന്റെ തീരുമാനം അഗ്‌നിയില്‍ വെന്തെരിഞ്ഞപ്പോള്‍ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് കരിഞ്ഞുപോയത്.

വീട്ടിലെ കാര്യങ്ങളും നാട്ടുവിശേഷങ്ങളുമറിയാന്‍ എല്ലാ ദിവസവും കുവൈത്തില്‍നിന്നും കുഞ്ഞിക്കേളുവിന്റെ വീഡിയോ കോള്‍ വരാറുള്ളതാണ്. ബുധനാഴ്ച അതുണ്ടായില്ല. ഭാര്യ പിലിക്കോട് ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് കെ.എന്‍.മണി രാവിലെ മുതല്‍ അസ്വസ്ഥയായിരുന്നു. ഇതിനിടയിലാണ് കുവൈത്തിലെ തീ പിടിത്തവിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയുന്നത്. ഭര്‍ത്താവ് കേളുവിന്റെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും അങ്ങേത്തലയ്ക്കല്‍നിന്ന് മറുപടിയുണ്ടായില്ല. തീപ്പിടിത്തവിവരമറിഞ്ഞ് അത് അന്വേഷിക്കാന്‍ പോയതായിരിക്കും

ഫോണെടുക്കാതിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ സമാശ്വസിപ്പിച്ചു. ഭര്‍ത്താവിന്റെ വിളി കാത്തിരുന്ന മണി വൈകുന്നേരത്തോടെ തളര്‍ന്നുപോയി. ഇവരെ സഹപ്രവര്‍ത്തകര്‍ ഇളമ്പച്ചിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. കുവൈത്തിലെ ദുരന്തത്തില്‍ തന്റെ പാതിയും പെട്ടുപോയെന്ന് മനസ്സ് പറഞ്ഞിട്ടാകാം.. ഇനിയെനിക്കാരുമില്ലല്ലോയെന്ന കരച്ചിലായിരുന്നു പിന്നീട്. കൂടെപ്പോയവര്‍ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങി. വാര്‍ധക്യസഹജമായ അസുഖത്താല്‍ കിടപ്പിലായ അമ്മയെ കൂടെയുണ്ടായിരുന്നവര്‍ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി. കാഞ്ഞങ്ങാട്ടുനിന്ന് മണിയുടെ സഹോദരനെ വിളിച്ചുവരുത്തിയാണ് സെക്രട്ടറി മധു ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ മടങ്ങിയത്. പിലിക്കോട് എരവിലെ നിര്‍ധന കുടുംബത്തിലെ ഏഴു മക്കളില്‍ ആറാമത്തെയാളാണ് കേളു.

ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍നിന്ന് ടിഎച്ച്എസ്എല്‍സിക്കു ശേഷം കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നി ക്കില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പാസായി. പിന്നീട് കുവൈത്തിലേക്ക് പോയി. വിവാഹശേഷം ഇളമ്പച്ചിയില്‍ വീട് വെച്ച് താമസം അങ്ങോട്ടേക്ക് മാറി. കുവൈത്തില്‍ എന്‍.ബി.ടി.സി. ഗ്രൂപ്പില്‍ പ്രൊഡക്ഷന്‍ എന്‍ജിനീയറായി ജോലിയിലി രിക്കെയാണ് ദുരന്തം മാടിവിളിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ നാട്ടിലെത്തി തിരിച്ചുപോയതാണ്. നാട്ടില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും പിലിക്കോട് പഞ്ചായത്ത് കാര്യാലയത്തിലെത്തി ഭാര്യയുടെ സഹപ്രവര്‍ത്തകരെയും കണ്ടാണ് മടങ്ങിയത്. ഭാര്യയും രണ്ട് ആണ്‍മക്ക ളുമായി നല്ലനിലയില്‍ ജീവിച്ചുപോകുന്ന കുടുംബത്തിലേക്കാണ് കുവൈത്തിലെ തീപിടിത്തം ദുരന്തമായി പെയ്തിറങ്ങിയത്.

നാടിന്റെ പ്രിയപ്പെട്ടവനായിരുന്നു ചെര്‍ക്കള കുണ്ടടുക്കത്തെ രഞ്ജിത്ത്. മുടങ്ങാതെയുള്ള മകന്റെ ഫോണ്‍ വിളിക്കായി ബുധനാഴ്ചയും അമ്മ കാതോര്‍ത്തിരുന്നു. എന്നാല്‍ പതിവ് സമയത്ത് വി ളിക്കാത്തതി നാല്‍ ആ ഫോണുമായിട്ടായിരുന്നു കുവൈത്തില്‍ പൊള്ളലേറ്റ് മരിച്ച രഞ്ജിത്തിന്റെ അമ്മ കുണ്ടടുക്കത്തെ രുഗ്മണി തൊഴിലുറപ്പ് ജോലിക്കായി പോയത്. പിന്നീട് മണിക്കൂര്‍ കഴിഞ്ഞ് ഇളയമകന്‍ രജീഷിന്റെ ഫോണ്‍ വിളിയെത്തി, ജേഷ്ഠനു ചെറിയപൊള്ളലേറ്റു എന്ന വിവരമാണ് അമ്മയെ അറിയിച്ചത്. ഇതോടെ ജോലി സ്ഥലത്ത് നിന്നു വീട്ടിലെത്തിയ രുഗ്മണി മനസ്സ് നിറഞ്ഞു പ്രാര്‍ത്ഥിച്ചത് മകനു വേണ്ടി യായിരുന്നു. പൊള്ളലേറ്റു എന്ന വിവരം മാത്രമായിരുന്നു അച്ഛനും സഹോദരി രമ്യയും അയല്‍വാസികളും അറിഞ്ഞത്. വൈകിട്ടോടെയാണു മരണവാര്‍ത്ത നാട്ടിലെ ത്തുന്നത്.

എന്നാല്‍ ഇതു വീട്ടുകാരെ അറിയിക്കാതിരിക്കാനായി അയല്‍വാസികള്‍ ഏറെ പാടു പെട്ടു. ചാനലുകളിലെ വാര്‍ത്തകള്‍ കാണാതിരിക്കാനായി സമീപവാസികള്‍ ചേര്‍ന്നു കേബിള്‍ ബന്ധവും മുറിച്ചു. അമ്മയുടെ പ്രിയപ്പെട്ട മകനായിരുന്നു രഞ്ജിത്ത് എന്നു അയല്‍വാസികള്‍ പറയുന്നു. 10 വര്‍ഷത്തിലേറെയായി ഗള്‍ഫിലുള്ള രഞ്ജിത്ത് പുതുതായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ് ഒരുവര്‍ഷം മുമ്പാണ് മടങ്ങിയത്. രണ്ടു മാസത്തിനുള്ളില്‍ തിരിച്ചെത്തി വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാര്‍. രണ്ട് വര്‍ഷം മുമ്പ് ഗള്‍ഫില്‍ പോയ രജീഷ് സഹോദരന്റെ മരണം വിവരം അറിഞ്ഞ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെ ന്നു ബന്ധുക്കള്‍ പറഞ്ഞു. നാട്ടിലെ കലാ-സാംസ്‌കാ രിക-രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായിരുന്ന രഞ്ജിത്ത് നാട്ടുകാരുടെ പ്രിയപ്പെട്ടവ നായിരുന്നു. കുവൈത്തിലെ വിവിധ സം ഘടനകളുടെ പ്രവര്‍ത്തകന്‍ കൂ ടിയായിരുന്നു. കുവൈറ്റിലെ ഒരു കമ്പനി യിലെ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു. കെ.രവീന്ദ്രന്റെയും രുഗ്മിണിയുടെയും മകനാണ്. രജീഷിനെ കൂടാതെ,രമ്യ സഹോദരിയുമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad