കാസര്‍കോട്: കാസര്‍കോട്ടെ പള്ളികള്‍ വെള്ളിയാഴ്ച ബോംബിട്ട് തകര്‍ക്കുമെന്ന് റിയാസ് മൗലവി കേസിലെ പ്രതിയുടെ ഭീഷണി കമന്റ്. ചൂരിയില്‍ പള്ളിയില്‍ കയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കസില്‍ വെറുതെവിട്ട ഒന്നാം പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ അജേഷ് എന്ന അപ്പുവാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി കമന്റ് ചെയ്തത്. ഇതു വെറും സാമ്പിള്‍ മാത്രമാണെന്നും വലുതു വരാന്‍ പോകുന്നതേ ഉള്ളൂ എന്നും കാസര്‍കോട്ടെ മുഴുവന്‍ പള്ളികളും ഒരു വെള്ളിയാഴ്ച ബോംബിട്ട് തകര്‍ക്കുമെന്നും അതിനായി വരുന്നു എന്നുമാണ് ഭീഷണി മുഴക്കി കമന്റ് ചെയ്തത്.
Post a Comment
0 Comments