കാസര്‍കോട്: വോട്ടെണ്ണല്‍ അവസാനിക്കാനിക്കുമ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്ത്രംമെനഞ്ഞ് 'ഇന്ത്യ' സഖ്യം. ഏറ്റവും കൂടുതല്‍ സീറ്റില്‍ എന്‍.ഡി.എ സഖ്യം തന്നെയാണ് ലീഡ് ചെയ്തുകൊണ്ടിരിക്കുന്നതെങ്കില്‍ കൂടി ഒറ്റയൊക്കൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് പ്രയാസമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 272 സീറ്റാണ് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബി.ജെ.പിക്ക് വേണ്ടത്. എന്നാല്‍ നിലവില്‍ 250നടുത്ത് മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്ന സീറ്റ് നില.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശിലടക്കം ബിജെപിക്ക് വലിയ പതനമാണ് സംഭവിച്ചിരിക്കുന്നത്. ഇതു ബിജെപിയുടെ ആത്മവിശ്വാസത്തെ വലിയ രീതിയില്‍ തകര്‍ത്തിട്ടുണ്ട്. 293 സീറ്റിലാണ് നിലവില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നത്. 233 ഇന്ത്യ സംഖ്യവും ലീഡ് ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വലിയ ലീഡുണ്ടാക്കിയ ടിഡിപി, ബിജെഡി, ജെഡിയു, എന്‍ഡിഎയില്‍ നിന്ന് മാറി നില്‍ക്കുന്ന കക്ഷികള്‍ എന്നിവരുമായി 'ഇന്ത്യ' സഖ്യം ഡീലിംഗിന് ശ്രമിക്കുകയാണെങ്കില്‍ ബിജെപിയെ തള്ളി ഇന്ത്യ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നാണ് സൂചനകള്‍. ഇത്തരം ചര്‍ച്ചകള്‍ തന്നെയാണ് ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് നടക്കുന്നതും.
Post a Comment
0 Comments