Type Here to Get Search Results !

Bottom Ad

തിരഞ്ഞെടുപ്പ് പരാജയം; സി.പി.എമ്മിന്റെ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കേറ്റ തിരിച്ചടി: എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട്: ന്യൂനപക്ഷ പ്രദേശങ്ങളെയും അവിടത്തെ ജനങ്ങളെയും വര്‍ഗ്ഗീയ പ്രചാരകരായി ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത് ജനങ്ങളെ ഭിന്നിപ്പിച്ച് വിജയിക്കാമെന്ന സി.പി.എമ്മിന്റെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് കാസര്‍കോട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. തുടര്‍ഭരണത്തിന്റെ തണലില്‍ അഹങ്കാരികളായി മാറിയ പാര്‍ട്ടി നേതാക്കളുടെ വികലമായ മനോനിലയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കണ്ടത്. ദുരിതപൂര്‍ണമായ ജീവിത സാഹചര്യത്തിലും മതസൗഹാര്‍ദ്ദവും മാനവിക ഐക്യവും മുറുകെ പിടിക്കുന്ന ജനങ്ങളാണ് കാസര്‍കോട്ടുകാര്‍. അവര്‍ക്കിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കിയ വരെ ജനങ്ങള്‍ തന്നെ പാഠം പഠിപ്പിച്ചിരിക്കയാണ്. എട്ടു വര്‍ഷത്തെ ദുര്‍ഭരണത്തിന്റെ കെടുതികള്‍ മറക്കാന്‍ വര്‍ഗ്ഗീയ ചേരിതിരിവുകള്‍ക്കാവില്ലെന്ന് സി.പി.എം മനസിലാക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad