Type Here to Get Search Results !

Bottom Ad

ഡാമേജ് പ്രൂഫ് ബോഡി, അതിശയിപ്പിക്കുന്ന ടെക്നോളജി: യൂസർ എക്സ്പീരിയൻസിൽ ഒരു ചുവട് മുന്നിൽ OPPO A3 Pro


കടുത്ത മത്സരം നടക്കുന്ന ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണിയിൽ ആരും വിചാരിക്കാത്ത മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ OPPO മുൻപന്തിയിലുണ്ട്. ഓപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ, OPPO A3 Pro-യും വ്യത്യസ്തമല്ല. A step ahead (ഒരു ചുവട് മുന്നിൽ) എന്ന വിശേഷണത്തോടെയെത്തുന്ന ഈ ഫോൺ, നവീന ടെക്നോളജിയുടെ അടുത്ത തലമാണ്. യൂസർമാർക്ക് യോജിച്ച അപ്ഗ്രേഡ് വാഗ്ദാനം ചെയ്യുന്ന ഈ ഫോൺ, ആ വാക്കി പാലിക്കുകയും ചെയ്യുന്നു. രണ്ട് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. 128 GB മോഡലിന് INR 17,999, 256GB വേരിയന്റിന് INR 19,999 എന്നിങ്ങനെ അതിശയിപ്പിക്കുന്ന വിലയിലാണ് ഫോൺ ലഭിക്കുക. കൂടുതൽ കാലം നീണ്ടുനിൽക്കുന്ന പെർഫോമൻസും ഗംഭീര ഡിസൈനുമാണ് ഈ ഫോണിനെ വ്യത്യസ്തമാക്കുന്നത്.ഈ മോഹവിലയിൽ എത്രമാത്രം പ്രത്യേകതയുള്ളതാണ് OPPO A3 Pro എന്ന് പരിശോധിക്കാം.

OPPO A3 Pro-യുടെ ഏറ്റവും വലിയ സവിശേഷത Damage-proof All-Round Armour Body ആണ്. വീഴ്ച്ചകളിൽ നിന്നും മറ്റ് ഇംപാക്റ്റുകളിൽ നിന്നും ഇത് സംരക്ഷണം നൽകും. സ്മാർട്ട്ഫോൺ മേഖലയിലെ തന്നെ ആദ്യത്തെ Swiss SGS നൽകുന്ന ഇരട്ട സർട്ടിഫിക്കറ്റ് ഫോൺ സ്വന്തമാക്കിയിട്ടുണ്ട്. മിലിട്ടറി സ്റ്റാൻഡേഡിൽ പരീക്ഷിച്ച ഈ ഫോൺ അക്ഷരാർത്ഥത്തിൽ ഒരു മിലിട്ടറി ടാങ്ക് പോലെ സുരക്ഷിതമാണ്.
ദീർഘകാലം ഈടുനിൽക്കാൻ ഓപ്പോ നിരവധി പുതിയ പരീക്ഷണങ്ങൾ ഈ ഫോണിന്റെ എൻജിനീയറിങ്ങിൽ വരുത്തിയിട്ടുണ്ട്. മദർബോഡിന്റെ മുകളിലെ കവറിൽ ഉപയോഗിച്ചിരിക്കുന്നത് AM04 എന്ന ഉയർന്ന ശക്തിയുള്ള അലോയ് ആണ്. ഇത് എയ്റോസ്പേസ് ഗ്രേഡ് ക്വാളിറ്റിയിലുള്ളതാണ്. ഫോണിന്റെ സ്ക്രീൻ പ്രൊട്ടക്റ്റീവ് ഗ്ലാസിന് രണ്ടു ഗ്ലാസ്സുകൾ ചേർന്നുള്ള ശക്തിയുണ്ട്. ഇത് ശക്തമായ പ്രതിരോധം സ്ക്രീനിന് നൽകും. അധിക സംരക്ഷണത്തിന് പുത്തൻ Anti-Drop Shield Case ഉണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad