Type Here to Get Search Results !

Bottom Ad

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ദോഡയിലുണ്ടായ വെടിവെയ്പ്പിൽ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്, കനത്ത ജാഗ്രത


ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. റിയാസിലിനും കത്വയ്ക്കും പിന്നാലെ ദോഡയിലാണ് ഇന്നലെ വെടിവെയ്പ്പ് നടന്നത്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒരു പൊലീസ് ഓഫീസർക്കും പരുക്കേറ്റു. ദോഡയില്‍ ആര്‍മി ക്യാംപിനു സമീപമാണ് വെടിവയ്പ്പുണ്ടായത്. മൂന്ന് ദിവസങ്ങൾക്കിടെ ജമ്മു മേഖലയിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ദോഡയിലുണ്ടായത്.

ഞായറാഴ്ച റിയാസിയിൽ ഒൻപതുപേർ കൊല്ലപ്പെട്ടികുന്നു. ഈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരന്റെ രേഖചിത്രം പുറത്തുവിട്ടു. വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. കത്വയിലെ ഹിരാനഗർ സെക്ടറിലെ സൈദ സുഖാൽ ഗ്രാമത്തിലെത്തിയ ഭീകരർ പ്രദേശവാസികൾക്കുനേരെ വെടിയുതിർത്തിരുന്നു. രണ്ട് നാട്ടുകാർക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad