(www.evisionnews.in) യു.ഡി.എഫിന്റെയും മുസ്ലിം ലീഗിന്റെയും പൊന്നാപുരം കോട്ടയെന്ന വിശേഷണം അരക്കിട്ടുറപ്പിച്ച് മലപ്പുറം ജില്ല. പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ ചരിത്രഭൂരിപക്ഷമാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്. സമുദായ സംഘടനകളെ, പ്രത്യേകിച്ച് സമസ്തയിലെ ഒരു വിഭാഗത്തെ മുതലെടുത്ത് സി.പി.എമ്മിന്റെ പരീക്ഷണങ്ങള്‍ക്കോ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ കുതന്ത്രങ്ങള്‍ക്കോ മലപ്പുറത്തെയും പൊന്നാനിയിലെയും ലീഗിന്റെ കുതുപ്പിന് തടയിടാനായില്ല എന്നതാണ് ഈതിരഞ്ഞെടുപ്പു ഫലം തരുന്ന മുന്നറിയിപ്പ്.
ലീഗ് വിമതനായ കെ.എസ് ഹംസയെ മുന്‍ നിര്‍ത്തി പൊന്നാനിയില്‍ സിപിഎം നടത്തിയ പരീക്ഷണം ദയനീയമായി പരാജയപ്പെട്ടു എന്നുവേണം കരുതാന്‍. സമസ്തയിലെ ലീഗ് വിരുദ്ധരായ ഒരുവിഭാഗം പൊന്നാനിയിലും മലപ്പുറത്തും എല്‍.ഡി.എഫ് അനുകൂല പ്രചാരണം നടത്തുകയും ചെയ്തു. വാഫി വിഷയത്തിലടക്കം സമസ്തയുടെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സാദിഖലി തങ്ങളെയും ലീഗിനെയും (www.evisionnews.in) ഒരു പാഠം പഠിപ്പിക്കാന്‍ ഇത്തവണ മാറ്റിക്കുത്തണം എന്നായിരുന്നു പ്രചാരണം.
സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം തന്നെ ഹൈദരലി തങ്ങളെ ഇ.ഡി ചോദ്യം ചെയ്തത് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അപ്രസക്തമാക്കുന്ന വിജയമാണ് രണ്ടു മണ്ഡലങ്ങളിലും ലീഗ് നേടിയത്. മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാര്‍ഥികള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് വിജയിച്ചുകയറിയത്. 2019നെ മറികടന്ന ഭൂരിപക്ഷത്തോടെയാണു എം.പി അബ്ദുസമദ് സമദാനി പൊന്നാനിയില്‍ നിന്നു ഡല്‍ഹിയിലേക്കു ടിക്കറ്റെടുത്തത്. ജന്മനാട് (www.evisionnews.in) ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യമായി മത്സരിക്കുന്ന ഇ.ടി.മുഹമ്മദ് ബഷീറും റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്കു കുതിക്കുകയാണ്. 2019ല്‍ കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിനാണു ജയിച്ചത്. 2021ലെ ഉപതിരഞ്ഞടുപ്പില്‍ 1.14 ലക്ഷം വോട്ടിനായിരുന്നു ലീഗിന്റെ വിജയം.
Post a Comment
0 Comments