Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ കോണ്‍ഗ്രസില്‍ കൂട്ടപുറത്താക്കല്‍; ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പടെ നാലു പേരെ പാര്‍ട്ടിയില്‍ നിന്ന് നീക്കി


കാസര്‍കോട്: കാസര്‍കോട്ടെ കോണ്‍ഗ്രസില്‍ കൂട്ടപുറത്താക്കല്‍. കെ.പി.സി.സി അംഗം ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയ, മുന്‍ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു.

കാസര്‍കോട് ജില്ലയിലെ കല്യോട്ടെ രക്തസാക്ഷികളായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തിലെ പ്രതിയുമായി സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും സല്‍ക്കാരത്തിന് പ്രതിക്ക് സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തതിന് ശേഷവും പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിക്കുകയും ചെയ്ത ഗൗരവമായ പരാതി കെപിസിസിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായും കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുംവിധം പ്രചാരണം നടത്തിയതായും ബോധ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad