Type Here to Get Search Results !

Bottom Ad

രണ്ടു കുട്ടികളടക്കം ഇടിമിന്നലേറ്റ് 11 മരണം; രണ്ടുപേര്‍ ഗുരുതര നിലയില്‍ ചികിത്സയില്‍


പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഇടിമിന്നലേറ്റ് 11 പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയുണ്ടായ ഇടിമിന്നലേറ്റ് മരണപ്പെട്ട 11 പേരില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഇവര്‍ മണിക്ചക് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരാണെന്നാണ് വിവരം.

മാള്‍ഡ ജില്ലയിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് അപകടം സംഭവിച്ചിട്ടുണ്ട്. മരണപ്പെട്ട മൂന്ന് പേര്‍ മാള്‍ഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സഹാപൂര്‍ സ്വദേശികളാണെന്നും പൊലീസ് പറയുന്നു. മണിക്ചക്, സഹാപൂര്‍, അദീന, ബാലുപൂര്‍, ഹരിശ്ചന്ദ്രപൂര്‍, ഇംഗ്ലീഷ് ബസാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ മരിച്ചത്.

ഹരിശ്ചന്ദ്രപൂരില്‍ പാടത്ത് ജോലി ചെയ്തിരുന്ന ദമ്പതികളും അപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തിലുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad