Type Here to Get Search Results !

Bottom Ad

നടുറോഡില്‍ റോയല്‍ എന്‍ഫീള്‍ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ചു; 10 പേര്‍ക്ക് പരിക്ക്


ഹെദരാബാദ്: ഹൈദരാബാദില്‍ നടുറോഡില്‍ റോയല്‍ എന്‍ഫീള്‍ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് പത്തു പേര്‍ക്ക് പരിക്ക്. മോഗല്‍പുരയിലെ ബിബി ബസാറില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈക്കിലെ തീകെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പത്തു പേര്‍ക്കും പൊള്ളലേറ്റതെന്നാണ് വിവരം. പരിക്കേറ്റവരില്‍ ഒരു പൊലീസുകാരനുമുണ്ട്. ബിബി ബസാറില്‍ എത്തിയ ഉടന്‍ തന്നെ ബൈക്കിന് തീപിടിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. 

ബൈക്ക് ഓടിച്ച യുവാവ് ഉടന്‍ തന്നെ ചാടിയിറങ്ങി. ആളുകള്‍ വെള്ളമൊഴിച്ചും മറ്റും തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏതാനും നിമിഷങ്ങള്‍ നിന്ന് കത്തിയതിന് പിന്നാലെ ബൈക്ക് പൊട്ടിത്തെറിച്ചു. ചുറ്റിലും നിന്ന ആളുകള്‍ ദൂരേക്ക് തെറിച്ച് വീണതിന് പിന്നാലെ ദേഹത്ത് തീയുമായി പ്രാണരക്ഷാര്‍ഥം ഓടുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബൈക്ക് ഓടിച്ചയാള്‍ക്ക് പരിക്കുകളില്ലെന്നാണ് വിവരം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad