Type Here to Get Search Results !

Bottom Ad

ബന്ധുവീട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തി, 14 കാരന്റെ ജീവനെടുത്തത് 'കുഴി'


തൃശൂർ വെള്ളറക്കാട് ബന്ധുവീട്ടിൽ വിരുന്നുന്നെത്തിയ 14 വയസ്സുകാരൻ കുഴിയിൽ മുങ്ങി മരിച്ചു. എടപ്പാൾ സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ പുരുഷോത്തമന്റെ മകൻ അക്ഷയ് ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് വെള്ളറക്കാട് ചിറമനേങ്ങാട് കക്കാട്ടുപാറയിലെ മണ്ണെടുത്ത കുഴിയിൽ കുളിക്കാൻ ഇറങ്ങിയ അക്ഷയ് മുങ്ങി മരിക്കുകയായിരുന്നു.

എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് 11 മണിയോടെയായിരുന്നു അപകടം നടന്നത്. മണ്ണെടുത്ത കുഴിയിൽ അക്ഷയ് മുങ്ങി താഴുന്നത് കണ്ട് ഒപ്പം ഉണ്ടായിരുന്നവർ ബഹളം വച്ച്. നാട്ടുകാരെത്തി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്ന് കുന്നംകുളം അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി. വൈശാഖിന്റെ നിർദ്ദേശ പ്രകാരം സ്ഥലത്തെത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കകം കുട്ടിയെ പുറത്തെടുത്തു. കുട്ടിയെ ഉടന്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad