കാസര്‍കോട്: മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചു. ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലന്‍ (70) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് ബാലന്‍ മരണപ്പെട്ടത്. വീട്ടുപറമ്പില്‍ വച്ചാണ് ബാലന് ഇടിമിന്നലേറ്റത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണപ്പെടുകയായിരുന്നു. കാക്കട്ടെ പി.കുഞ്ഞിരാമന്‍ പരേതയായ ബി. മുത്താണി ദമ്പതികളുടെ മകനാണ്. ഭാര്യ പരേതയായ പി.ഗിരിജ. മക്കള്‍: ഗിരീഷ്( ഓട്ടോറിക്ഷ ഡ്രൈവര്‍) ,രതിഷ്, (ഗള്‍ഫ്), സുധീഷ്. മരുമക്കള്‍: അജിത, റീന. സിപിഐ നേതാവ് ബങ്കളം പി. കുഞ്ഞികൃഷ്ണന്റെ പിതൃ സഹോദര പുത്രനാണ്.
ബങ്കളത്ത് ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചു
17:17:00
0

Tags
Post a Comment
0 Comments