Type Here to Get Search Results !

Bottom Ad

മഴക്ക് പിന്നാലെ മുംബൈ നഗരത്തിൽ കനത്ത പൊടിക്കാറ്റ്


മുംബൈ: മഴക്ക് പിന്നാലെ മുംബൈ നഗരത്തിൽ കനത്ത പൊടിക്കാറ്റ്. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് പലയിടത്തും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. കൂറ്റൻ ഇരുമ്പ് ബോർഡ് തകർന്നു വീണതിനെ തുടർന്ന് ഏഴു പേർക്ക് പരിക്കേറ്റു. ബോർഡിന്റെ അടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

ഗഡ്‌കോപാറിലെ പെട്രോൾ പമ്പിന്റെ എതിർവശത്താണ് ബോർഡ് സ്ഥാപിച്ചിരുന്നത്. കനത്ത കാറ്റിൽ പെട്രോൾ പമ്പിന്റെ മധ്യത്തിലേക്കാണ് ബോർഡ് തകർന്നുവീണത്. രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ബോർഡിന് അടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad