ഗസ്സ സിറ്റി: ഗസ്സയിലെ വംശഹത്യ തകര്‍ത്തത് അവിടുത്തെ മനുഷ്യരുടെ ജീവനെയും ജീവിതത്തെയും തന്നെയാണ്. ഫലസ്തീനികളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ഇസ്രായേല്‍ അധിനിവേശം തകര്‍ത്തുകളഞ്ഞിട്ടുണ്ട്. യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇവിടുത്തെ ആരോഗ്യ മേഖലയെതന്നെയാണ്. ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് യുദ്ധത്തില്‍ ജീവന്‍ നഷ്ടമായത്. ഒട്ടുമിക്ക ആശുപത്രികളും തകര്‍ന്നുതരിപ്പണമായി. ബാക്കിയുള്ളവയാകട്ടെ വൈദ്യുത ക്ഷാമമും ഇന്ധനക്ഷാമവും മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രിക് ജനറേറ്ററുകള്‍ എന്നിവകളുടെയും അഭാവം മൂലം ബുദ്ധിമുട്ടുകയാണ്.
യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് പോലും ആവശ്യത്തിന് ചികിത്സ നല്‍കാന്‍ ബുദ്ധിമുട്ടുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.ഇതിന് പുറമെ മറ്റ് ഗുരുതരമായ അസുഖങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ല. ആവശ്യത്തിന് മരുന്നുകളില്ലാത്തതിനാല്‍ ഡയാലിസിസ് പോലും നടത്താനാകാതെ വലയുകയാണ് ഗസ്സയിലെ വൃക്കരോഗികള്‍. മരുന്നുകളുടെയും സിറിഞ്ചുകളുടെയും അഭാവത്തില്‍ ആഴ്ചയില്‍ മൂന്ന് തവണയുള്ള ഡയാലിസിസുകള്‍ മുടങ്ങുകയാണ്. ഇതോടെ പല രോഗികളും ചികിത്സ കിട്ടാതെ മരിക്കേണ്ട അവസ്ഥയാണ്.
Post a Comment
0 Comments