തമിഴ്‌നാട്ടില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ചീഫ് സെക്രട്ടറി ശിവദാസ് മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കുന്ന തമിഴ് പുതല്‍വന്‍ പദ്ധതി പ്രകാരമാണ് സഹായധനം നല്‍കുക.
വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്ന കല്ലൂരി കനവ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ചീഫ് സെക്രട്ടറി അറിയിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആറ് മുതല്‍ 12ാം ക്ലാസ് വരെ പഠിച്ച കുട്ടികള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിന് പോകുമ്പോഴാണ് ആനുകൂല്യം ലഭിക്കുക.
പഠന ചെലവിനായാണ് സര്‍ക്കാര്‍ പണം നല്‍കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജൂണ്‍ മാസത്തില്‍ പദ്ധതി ആരംഭിക്കും. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പുതുമൈ പെണ്‍ പദ്ധതിയുടെ മാതൃകയിലാണ് ആണ്‍കുട്ടികള്‍ക്കായും പദ്ധതി ആരംഭിച്ചത്.
Post a Comment
0 Comments