കാസര്‍കോട്: എസ്.എസ്.എല്‍.സിക്കു ശേഷം ഉചരിപഠനത്തിന് അര്‍ഹത നേടിയ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തുടര്‍ പഠനത്തിന് അവസരമുണ്ടാക്കാന്‍ പ്ലസ് വണ്ണിന് പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്്‌ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 29ന് രാവിലെ 10 മണിക്ക് കലക്റ്ററേറ്റ് ധര്‍ണ നടത്താന്‍ മുസ്്‌ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.
തുടര്‍പഠനത്തിന് അര്‍ഹത നേടിയ ജില്ലയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ ജില്ലയില്‍ അവസരമില്ലാതെ പെരുവഴിയിലാണ്. മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളടക്കം ഇഷ്ടമുള്ള കോഴ്‌സുകള്‍ പഠിക്കാന്‍ നെട്ടോട്ടമോടുകയാണ്. വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശത്തിന് വേണ്ടി നടത്തുന്ന ധര്‍ണയില്‍ മുസ്്‌ലിം ലീഗ്, പോഷക സംഘടനകളുടെ ജില്ലയിലെ മുഴുവന്‍ ഘടകങ്ങളുടെ ഭാരവാഹികളും ദേശീയ, സംസ്ഥാന, ജില്ല, നിയോജക മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്്‌ലിം ലീഗ് അംഗങ്ങളായ ജനപ്രതിനിധികളെയും പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് എം.ബി യൂസുഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ: എന്‍.എ ഖാലിദ്, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്മാന്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ലത്തീഫ് നീലഗിരി പ്രസംഗിച്ചു.
Post a Comment
0 Comments