മുള്ളേരിയ: കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ നിന്ന് അഞ്ച് കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഹ്മദ് ബശീര്‍, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനില്‍ കുമാര്‍, അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് അറസ്റ്റിലായത്. ബാങ്ക് സെക്രട്ടറി രതീഷുമായി ഇവര്‍ നിരന്തരം പണമിടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ബംഗ്ളൂറില്‍ ഒളിവില്‍ തങ്ങുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നും വ്യാഴാഴ്ച വൈകിട്ടോടെ ആദൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സംഘം സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ രതീഷിന്റെ കൂട്ടാളിയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.
കാറഡുക്ക സഹകരണ സംഘത്തിലെ കോടികളുടെ തട്ടിപ്പിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് സംഘം; മൂന്നു പേര്‍ അറസ്റ്റില്‍
10:24:00
0
മുള്ളേരിയ: കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ നിന്ന് അഞ്ച് കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഹ്മദ് ബശീര്‍, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനില്‍ കുമാര്‍, അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് അറസ്റ്റിലായത്. ബാങ്ക് സെക്രട്ടറി രതീഷുമായി ഇവര്‍ നിരന്തരം പണമിടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ബംഗ്ളൂറില്‍ ഒളിവില്‍ തങ്ങുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നും വ്യാഴാഴ്ച വൈകിട്ടോടെ ആദൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സംഘം സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ രതീഷിന്റെ കൂട്ടാളിയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.
Tags
Post a Comment
0 Comments