കാസര്‍കോട്: ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൂന്നു പേരേ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളത് പ്രദേശവാസികളായ ലഹരി മാഫിയ സംഘമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കുട്ടി ശാരീരിക ഉപദ്രവത്തിന് ഇരയായതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ ലഭ്യമാവുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിലായിരുന്നു സംഭവം. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയില്‍ ഉപേക്ഷിച്ച സംഭവം: മൂന്നു പേര്‍ കസ്റ്റഡിയില്‍
16:05:00
0
കാസര്‍കോട്: ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൂന്നു പേരേ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളത് പ്രദേശവാസികളായ ലഹരി മാഫിയ സംഘമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കുട്ടി ശാരീരിക ഉപദ്രവത്തിന് ഇരയായതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ ലഭ്യമാവുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിലായിരുന്നു സംഭവം. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
Tags
Post a Comment
0 Comments