ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഒമ്പത് വര്‍ഷം നീണ്ട ഇന്ത്യന്‍ ടീം കരിയറില്‍ ഇതാദ്യമായാണ് സഞ്ജു ഒരു ലോകകപ്പ് ടീമില്‍ ഇടംനേടുന്നത്. ഇതിനു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സഞ്ജു.
ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യന്‍ ടീമിന്റെ ജാക്കറ്റ് ധരിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം’ എന്നാണ് സഞ്ജു കുറിച്ചിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തില്‍ വേടന്‍ രചിച്ച് സുഷിന്‍ ശ്യാം ഈണം നല്‍കിയ ഗാനത്തിന്റെ ആദ്യ വരിയാണിത്. പോസ്റ്റിന് പശ്ചാത്തലമായി നല്‍കിയിരിക്കുന്നതും ഈ ഗാനമാണ്.
ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോഴൊക്കെ ടീമില്‍ ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. 1983ലെ ടീമില്‍ സുനില്‍ വല്‍സനും 2007ലെ ടീമില്‍ ശ്രീശാന്തും ഉണ്ടായിരുന്നു. ആ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് അറിയേണ്ടത്.
ജൂണ്‍ രണ്ട് മുതലാണ് ടൂര്‍ണമെന്റ് തുടങ്ങുക. വിന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് മത്സരങ്ങള്‍. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. ന്യൂയോര്‍ക്കാണ് വേദി.
Post a Comment
0 Comments