കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനു സമീപത്തെ ബഹുനില കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബിന്റെ ഒരുഭാഗം അടര്‍ന്ന് വീണ് വാഹനങ്ങള്‍ തകര്‍ന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ ഗോള്‍ഡന്‍ ആര്‍ക്കാട് ബില്‍ഡിംഗിന്റെ സണ്‍ഷെയ്ഡ് സ്ലാബാണ് തകര്‍ന്നു വീണത്. കെട്ടിടത്തിന് സമീപത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ വാഹനം പാര്‍ക്ക് ചെയ്തത് കെട്ടിടത്തിന് താഴെയായിരുന്നു. ആറോളം ഇരുചക്രവാഹനങ്ങളുടെ മുകളിലാണ് സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്നു വീണത്. അപകട സമയം താഴെ ആളുകളില്ലാത്തിനാല്‍ വന്‍ ദുരന്തമൊഴിവായി.
കാസര്‍കോട് നഗരത്തില്‍ ബഹുനില കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബ് അടര്‍ന്നു വീണു; വാഹനങ്ങള്‍ തകര്‍ന്നു, ഒഴിവായത് വന്‍ദുരന്തം
21:16:00
0
കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനു സമീപത്തെ ബഹുനില കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബിന്റെ ഒരുഭാഗം അടര്‍ന്ന് വീണ് വാഹനങ്ങള്‍ തകര്‍ന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ ഗോള്‍ഡന്‍ ആര്‍ക്കാട് ബില്‍ഡിംഗിന്റെ സണ്‍ഷെയ്ഡ് സ്ലാബാണ് തകര്‍ന്നു വീണത്. കെട്ടിടത്തിന് സമീപത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ വാഹനം പാര്‍ക്ക് ചെയ്തത് കെട്ടിടത്തിന് താഴെയായിരുന്നു. ആറോളം ഇരുചക്രവാഹനങ്ങളുടെ മുകളിലാണ് സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്നു വീണത്. അപകട സമയം താഴെ ആളുകളില്ലാത്തിനാല്‍ വന്‍ ദുരന്തമൊഴിവായി.
Tags
Post a Comment
0 Comments