കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്ന് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് അജിത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു. എല്ല് പൊട്ടിയതിനെ തുടര്‍ന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്. മറ്റൊരു രോഗിക്ക് ഇടാന്‍ വെച്ചിരുന്ന കമ്പിയാണ് അജിത്തിന്റെ കയ്യിലിട്ടതെന്നാണ് പരാതി.
പിഴവ് മനസിലാക്കിയപ്പോള്‍ വീണ്ടും ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതായും അജിത്തിന്റെ കുടുംബം വ്യക്തമാക്കി. സംഭവത്തില്‍ കുടുംബം മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാത്രി തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞുച്ചു. നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടെന്നും അജിത്ത് പറയുന്നു. വേണമെങ്കില്‍ ചെയ്താല്‍ മതിയെന്നായിരുന്നു ഡോക്ടറിന്റെ മറുപടി. തുടര്‍ന്ന് കുടുംബം മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നല്‍കി.
Post a Comment
0 Comments