കാഞ്ഞങ്ങാട്: മിനിസിവില്‍ സ്റ്റേഷനു മുന്നില്‍ നടന്നുവരുന്ന സമരത്തിന്റെ നൂറാം ദിവസം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നേതൃത്വത്തില്‍ ആര്‍.ഡി ഓഫീസ് പിക്കറ്റ് ചെയ്തു. നൂറുദിവസമായി നടക്കുന്ന സമരത്തെ തമസ്‌ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എന്തുവില കൊടുത്തും നേരിടുമെന്ന് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തു പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു.
എ. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. എം.കെ അജിത, എസ് രാജീവന്‍, കെ കൊട്ടന്‍, കാര്‍ത്തികേയന്‍, കെപി സജിത്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കരീം ചൗക്കി, മേരി സുരേന്ദ്രനാഥ്, പി ഷൈനി, മാധവന്‍ മാഷ് കരിവെള്ളൂര്‍, ഹക്കീം ബേക്കല്‍, മുഹമ്മദ് ഇച്ചിലങ്കാല്‍, ജെയിന്‍ പി. വര്‍ഗീസ്, കൃഷ്ണന്‍ മേലത്, മനോജ് ഒഴിഞ്ഞവളപ്പ്, സി.എച്ച് ബാലകൃഷ്ണന്‍, തമ്പാന്‍ വഴുന്നോറടി, സീതി ഹാജി, രാജന്‍ കയ്യൂര്‍, സരസ്വതി അജാനൂര്‍ സംസാരിച്ചു. ശ്രീധരന്‍ മടിക്കൈ, അംബാപ്രസാദ്, സി.വി നളിനി, കൃഷ്ണന്‍ മടിക്കൈ, ഭവാനി ബേളൂര്‍, ഗീത ചെമ്മനാട്, രാധാകൃഷ്ണന്‍ അഞ്ചാംവയല്‍, മുസ്തഫ പടന്ന, ശാരദ മധൂര്‍, മിസ്‌രിയ ചെങ്കള, ഓമന, ഷൈലജ, പ്രസന്ന കാഞ്ഞങ്ങാട് പിക്കറ്റിംഗിന് നേതൃത്വം നല്‍കി. പിക്കറ്റിംഗ് നടത്തിയ നൂറുക്കണക്കിന് സമരക്കാരെ പൊലീസ് ബാരിക്കേട് തടഞ്ഞു.
Post a Comment
0 Comments