Type Here to Get Search Results !

Bottom Ad

ഉപ്പള ദേശീയ പാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്


ഉപ്പള: ദേശീയ പാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിട്ട ബസിലിടിച്ച് കയറുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഉപ്പളഗേറ്റ് ദേശീയപാതയിലാണ് അപകടം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ബസ് ഉപ്പളഗേറ്റില്‍ എത്തിയപ്പോള്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിരുന്നു. ഇതിനിടയില്‍ മംഗളൂരിലേക്ക് പോവുകയായിരുന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിര്‍ത്തിയിട്ട ബസിന്റെ മുന്‍ഭാഗത്ത് ഇടിച്ചു. ബസിനകത്ത് കുടുങ്ങിയ ഡ്രൈവര്‍ അഷ്‌റഫിനെ ഓടിക്കൂടിയവരാണ് രക്ഷപ്പെടുത്തിയത്. ബസ് യാത്രക്കാരായ രണ്ടുപേരും ലോറി ഡ്രൈവറുമാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഫയര്‍ഫോഴ്‌സും പൊലീസുമെത്തി അപകടത്തിനിടയാക്കിയ വാഹനങ്ങള്‍ നീക്കിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad