കോഴിക്കോട്: മുസ്ലിം ലീഗിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ലീഗിന്റെ സംസ്ഥാന കൗണ്‍സിലാണ് ഭാരവാഹികളെ തീരുമാനിക്കുക. ലീഗ് ജനറല്‍ സെക്രട്ടറിയെ മാറ്റണമെന്ന് സമസ്ത പറഞ്ഞിട്ടില്ല എന്നായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനയെ കുറിച്ച് തങ്ങളുടെ പ്രതികരണം. മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫ് വലിയ വിജയം നേടും. പൊന്നാനിയില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരിച്ചത്. മറ്റൊരു ഘടകവും പൊന്നാനിയില്‍ ഉണ്ടായിട്ടില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സമസ്തയുടെ പിന്തുണ തനിക്കുണ്ടെന്ന കെ.എസ് ഹംസയുടെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു തങ്ങളുടെ പ്രതികരണം.
ലീഗിന്റെ സെക്രട്ടറിയെ മാറ്റണമെന്ന് സമസ്ത പറഞ്ഞിട്ടില്ല; മുക്കം ഉമര്‍ ഫൈസിയുടെ പ്രസ്താവനയോട് സ്വാദിഖലി തങ്ങള്‍
13:19:00
0
കോഴിക്കോട്: മുസ്ലിം ലീഗിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ലീഗിന്റെ സംസ്ഥാന കൗണ്‍സിലാണ് ഭാരവാഹികളെ തീരുമാനിക്കുക. ലീഗ് ജനറല്‍ സെക്രട്ടറിയെ മാറ്റണമെന്ന് സമസ്ത പറഞ്ഞിട്ടില്ല എന്നായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനയെ കുറിച്ച് തങ്ങളുടെ പ്രതികരണം. മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫ് വലിയ വിജയം നേടും. പൊന്നാനിയില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരിച്ചത്. മറ്റൊരു ഘടകവും പൊന്നാനിയില്‍ ഉണ്ടായിട്ടില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സമസ്തയുടെ പിന്തുണ തനിക്കുണ്ടെന്ന കെ.എസ് ഹംസയുടെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു തങ്ങളുടെ പ്രതികരണം.
Tags
Post a Comment
0 Comments