മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശികളായ അച്ഛനും രണ്ടു മക്കളും മരിച്ചു. ഗുരുവായൂര്‍ ഇരിങ്ങാലക്കുടയിലെ പി. ശിവകുമാര്‍ (54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. ഇന്നു ഉച്ചയ്ക്ക് 12.30 മണിയോടെയാണ് അപകടമുണ്ടായത്. ശിവകുമാറും മക്കളും കര്‍ണാടകയില്‍ നിന്ന് തൃശൂരിലേക്ക് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാറും കാസര്‍കോട്ട് നിന്ന് രോഗിയുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സും കൂട്ടിയിടിക്കുകയായിരുന്നു. ആംബൂലന്‍സ് ദിശ മാറി ഓടി കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കാറിലിടിച്ച ശേഷം ആംബുലന്‍സ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. ഒരാള്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍, ആസ്പത്രി ജീവനക്കാരന്‍ റോബിന്‍, രോഗിയായ ഉഷ, ഭര്‍ത്താവ് ശിവദാസ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
കുഞ്ചത്തൂരില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശികളായ അച്ഛനും രണ്ടു മക്കളും മരിച്ചു
15:16:00
0
മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശികളായ അച്ഛനും രണ്ടു മക്കളും മരിച്ചു. ഗുരുവായൂര്‍ ഇരിങ്ങാലക്കുടയിലെ പി. ശിവകുമാര്‍ (54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. ഇന്നു ഉച്ചയ്ക്ക് 12.30 മണിയോടെയാണ് അപകടമുണ്ടായത്. ശിവകുമാറും മക്കളും കര്‍ണാടകയില്‍ നിന്ന് തൃശൂരിലേക്ക് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാറും കാസര്‍കോട്ട് നിന്ന് രോഗിയുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സും കൂട്ടിയിടിക്കുകയായിരുന്നു. ആംബൂലന്‍സ് ദിശ മാറി ഓടി കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കാറിലിടിച്ച ശേഷം ആംബുലന്‍സ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. ഒരാള്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍, ആസ്പത്രി ജീവനക്കാരന്‍ റോബിന്‍, രോഗിയായ ഉഷ, ഭര്‍ത്താവ് ശിവദാസ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
Tags
Post a Comment
0 Comments