കാസര്‍കോട്; ചൊവ്വാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലില്‍ പൈവളികയില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. രണ്ടു വീടുകള്‍ക്കു കേടുപാടുണ്ടായി. പൈവളിക കയ്യാര്‍ ബൊളമ്പാടിയിലെ പരേതനായ സഞ്ജീവയുടെ ഭാര്യ യമുന (60), മക്കളായ പ്രമോദ് (28), സുധീര്‍ (21) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ വീടിന്റെ മേച്ചിലോടുകള്‍ ഇളകി വീണാണ് ഇവര്‍ക്കു പരിക്കേറ്റത്. മഴക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ ഇവരുടെ ഓടിട്ട പഴയ വീടിന്റെ മേച്ചിലോടുകള്‍ വീട്ടിനുള്ളിലേക്ക് ഇളകി വീഴുകയായിരുന്നു. അപകടമുണ്ടായ വീടിനടുത്തു പുതുതായി നിര്‍മിച്ച കോണ്‍ക്രീറ്റ് വീടിനു വിളളലുണ്ടായതായും വയറിംഗ് കത്തിനശിച്ചു.
ഇടിമിന്നലില്‍ പൈവളികയില്‍ മൂന്നു പേര്‍ക്ക് പരിക്ക്; രണ്ടു വീടുകള്‍ക്കു വിള്ളല്‍
21:49:00
0
കാസര്‍കോട്; ചൊവ്വാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലില്‍ പൈവളികയില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. രണ്ടു വീടുകള്‍ക്കു കേടുപാടുണ്ടായി. പൈവളിക കയ്യാര്‍ ബൊളമ്പാടിയിലെ പരേതനായ സഞ്ജീവയുടെ ഭാര്യ യമുന (60), മക്കളായ പ്രമോദ് (28), സുധീര്‍ (21) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ വീടിന്റെ മേച്ചിലോടുകള്‍ ഇളകി വീണാണ് ഇവര്‍ക്കു പരിക്കേറ്റത്. മഴക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ ഇവരുടെ ഓടിട്ട പഴയ വീടിന്റെ മേച്ചിലോടുകള്‍ വീട്ടിനുള്ളിലേക്ക് ഇളകി വീഴുകയായിരുന്നു. അപകടമുണ്ടായ വീടിനടുത്തു പുതുതായി നിര്‍മിച്ച കോണ്‍ക്രീറ്റ് വീടിനു വിളളലുണ്ടായതായും വയറിംഗ് കത്തിനശിച്ചു.
Tags
Post a Comment
0 Comments