ഹൈദരാബാദ്: ചികിത്സിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ മാനസികാസ്വാസ്ഥ്യമുള്ള മകളെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തെലങ്കാനയിലെ രാജന്ന സിര്‍സില്ല ജില്ലയില്‍ മേയ് 14നാണ് സംഭവം. സിര്‍സില്ല ജില്ലയിലെ നെരെല്ല ഗ്രാമത്തിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മകളുടെ ചികിത്സയെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യത ഭയന്നാണ് ദമ്പതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സിര്‍സില്ല പൊലീസ് സൂപ്രണ്ട് അഖില്‍ മഹാജന്‍ ഐപിഎസ് പറഞ്ഞു. യുവതിക്ക് കഴിഞ്ഞ ആറേഴ് വര്‍ഷങ്ങളായി മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. ''ചികിത്സയ്ക്ക് ശേഷം, അവള്‍ സുഖം പ്രാപിക്കുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്തു. വിവാഹം കഴിക്കുകയും കുട്ടികളുണ്ടാകുകയും ചെയ്തു. എന്നാല്‍ അടുത്തിടെ വീണ്ടും രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു'' പൊലീസ് കൂട്ടിച്ചേര്‍ത്തു.
ചികിത്സിക്കാന്‍ പണമില്ല; മാനസികാസ്വാസ്ഥ്യമുള്ള മകളെ കഴുത്തു ഞെരിച്ചു കൊന്നു
11:09:00
0
ഹൈദരാബാദ്: ചികിത്സിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ മാനസികാസ്വാസ്ഥ്യമുള്ള മകളെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തെലങ്കാനയിലെ രാജന്ന സിര്‍സില്ല ജില്ലയില്‍ മേയ് 14നാണ് സംഭവം. സിര്‍സില്ല ജില്ലയിലെ നെരെല്ല ഗ്രാമത്തിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മകളുടെ ചികിത്സയെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യത ഭയന്നാണ് ദമ്പതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സിര്‍സില്ല പൊലീസ് സൂപ്രണ്ട് അഖില്‍ മഹാജന്‍ ഐപിഎസ് പറഞ്ഞു. യുവതിക്ക് കഴിഞ്ഞ ആറേഴ് വര്‍ഷങ്ങളായി മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. ''ചികിത്സയ്ക്ക് ശേഷം, അവള്‍ സുഖം പ്രാപിക്കുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്തു. വിവാഹം കഴിക്കുകയും കുട്ടികളുണ്ടാകുകയും ചെയ്തു. എന്നാല്‍ അടുത്തിടെ വീണ്ടും രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു'' പൊലീസ് കൂട്ടിച്ചേര്‍ത്തു.
Tags
Post a Comment
0 Comments