തൃശൂര്‍: പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 85 പേര്‍ക്ക് ഭക്ഷ്യവിഷബാധ. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് 85പേര്‍ ചികിത്സ തേടിയത്. പെരിഞ്ഞനം കയ്പമംഗലം സ്വദേശികള്‍ക്കാണ് ആദ്യം ഭക്ഷ്യവിഷബാധയേറ്റത്.
പെരിഞ്ഞനം സെന്ററിന് വടക്കുഭാഗത്തുള്ള സെയിന്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായിരിക്കുന്നത്. ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരും, പോലീസും ഹോട്ടലില്‍ പരിശോധന നടത്തി.
സംഭവത്തെത്തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കൂടുതലായും പാഴ്സലായി ഭക്ഷണം വാങ്ങിപ്പോയവര്‍ക്കാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്നാണ് വിവരം. മയോണൈസിന്റേയോ മറ്റോ പ്രശ്നമാണോയെന്ന കാര്യം പരിശോധനയ്ക്ക് ശേഷമേ പറയാന്‍ സാധിക്കൂവെന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.
Post a Comment
0 Comments