Type Here to Get Search Results !

Bottom Ad

'വീട്ടില്‍ സോളാര്‍ വെക്കുമ്പോള്‍ ഓണ്‍ ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി പണിതരും'; മുന്നറിയിപ്പുമായി മുന്‍ ഡിജിപി ശ്രീലേഖ


വീട്ടില്‍ സോളാര്‍ വെക്കുമ്പോള്‍ ഓണ്‍ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകുമെന്ന് ശ്രീലേഖ. കറന്റ് ബില്ല് ഉള്‍പ്പെടെ കാണിച്ചാണ് ശ്രീലേഖ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വീട്ടില്‍ സോളാര്‍ ഓണ്‍ ഗ്രിഡാക്കി ഉപയോഗിക്കുകയാണെന്നും എന്നാല്‍ ബില്ല് വന്നപ്പോള്‍ സോളാര്‍ വെക്കുന്നതിനു മുന്‍പത്തെക്കാള്‍ കൂടുതലാണെന്ന് ശ്രീലേഖ പറയുന്നു.

'വീട്ടില്‍ സോളാര്‍ വെക്കുമ്‌ബോള്‍ ഓണ്‍ ഗ്രിഡ് (ON GRID) ആക്കല്ലേ.. KSEB കട്ടോണ്ട് പോകും! രണ്ടു വര്‍ഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ് ബില്ല് കണ്ടിട്ടാണ് സോളാര്‍ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം ഓണ്‍ ഗ്രിഡായി ചെയ്തു. പിന്നീട് ബില്ല് മാസം തോറുമായെങ്കിലും പഴയ ?20,000 ന് പകരം 700, 800 ആയപ്പോള്‍ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill 10,030. അതായത് സോളാര്‍ വെക്കുന്നതിനു മുമ്പത്തെക്കാള്‍ കൂടുതല്‍. വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാല്‍ ഒന്നും മനസ്സിലാവില്ല. 

എന്തെക്കെയോ മെഷീന്‍ വെച്ച് എന്തെക്കെയോ കണക്കുകള്‍. മുന്‍പൊരു പരാതി നല്‍കിയിരുന്നു. അപ്പോള്‍ കുറെ ടെക്‌നിക്കല്‍ പദങ്ങള്‍ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല. പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി .മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടി യൂണിറ്റിന് ചാര്‍ജ് ചെയ്യുന്ന KSEB, മീറ്ററില്‍ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാല്‍ നമ്മള്‍ ഉല്‍പാദിപ്പിക്കുന്ന സോളാറിനു അവര്‍ തരുന്ന വിലയുടെ പകുതിയില്‍ താഴെ. എന്റെ 5 KW സോളാര്‍ മാസം 500 മുതല്‍ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. 

എന്നാലത് 200, 300 unit ആയി മാത്രമേ അവര്‍ കണക്കാക്കൂ. അവര്‍ക്കതിന്റെ വില അത്രയല്ലേ ഉള്ളൂ? അനധികൃത പവര്‍ കട്ട് സമയത്തും, ലൈന്‍ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂര്‍ കറന്റ് ഇല്ലാത്ത സമയവും നമ്മള്‍ സോളാറിലൂടെ കറന്റ് ഉണ്ടാക്കി അവര്‍ക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും. അതുകൊണ്ട്, സോളാര്‍ വെക്കുമ്പോള്‍ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വെക്കുന്നതാണ് നല്ലത്. അതാവുമ്പോള്‍ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങള്‍ക്കെങ്കിലും ഗുണമുണ്ടാവട്ടെ! കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല! കഴിഞ്ഞ മാസത്തെ ബില്ല് താഴെയുണ്ട്. ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലായാല്‍ പറയണേ?' എന്നാണ് മുന്‍ ഡിജിപി ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad