കാസര്‍കോട്: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ വിലയിരുത്തൽ. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പുതുതായി മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ പ്രകാരം സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെല്ലാം 64.5 മുതൽ 111.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാനാണ് സാധ്യത.
അതിനിടെ തിരുവനന്തപുരം, പത്തനംതിട്ട അടക്കം വിവിധ ജില്ലകളിൽ ശക്തമായ മഴ പെയ്തു. കനത്ത മഴയിൽ പത്തനംതിട്ട - അടൂർ റോഡിൽ മങ്കുഴിയിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. പിന്നീട് ഫയർഫോഴ്സ് സ്ഥലത്ത് എത്തി മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇടനാടുകളിലും മലയോരമേഖലയിലും മഴ കനത്തേക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അസഹനീയമായ ചൂടിന് ആശ്വാസമായാണ് വേനൽ മഴയുടെ വരവ്.
Post a Comment
0 Comments