കാഞ്ഞങ്ങാട്: ആളുകള്‍ നോക്കിനില്‍ക്കെ ട്രാന്‍സ്‌ഫോമറില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ചയോടെ കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപത്തെ ട്രാന്‍സ്‌ഫോമറിലാണ് സംഭവം. ടൗണില്‍ തട്ടുകടയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ ഉദയന്‍ (45) ആണ് മരിച്ചത്. ട്രാന്‍സ്‌ഫോര്‍മാറിന്റെ മുകളില്‍ കയറി വൈദ്യുതി കമ്പിയില്‍ പിടിച്ചതോടെ ഷോകേറ്റ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഡ്യൂടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് അരവിന്ദന്റെ നേതൃത്വത്തില്‍ ഓടിക്കൂടിയവര്‍ ഉടന്‍ 108 ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാഞ്ഞങ്ങാട്ട് ആളുകള്‍ നോക്കിനില്‍ക്കെ ട്രാന്‍സ്‌ഫോമറില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു
15:36:00
0
കാഞ്ഞങ്ങാട്: ആളുകള്‍ നോക്കിനില്‍ക്കെ ട്രാന്‍സ്‌ഫോമറില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ചയോടെ കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപത്തെ ട്രാന്‍സ്‌ഫോമറിലാണ് സംഭവം. ടൗണില്‍ തട്ടുകടയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ ഉദയന്‍ (45) ആണ് മരിച്ചത്. ട്രാന്‍സ്‌ഫോര്‍മാറിന്റെ മുകളില്‍ കയറി വൈദ്യുതി കമ്പിയില്‍ പിടിച്ചതോടെ ഷോകേറ്റ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഡ്യൂടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് അരവിന്ദന്റെ നേതൃത്വത്തില്‍ ഓടിക്കൂടിയവര്‍ ഉടന്‍ 108 ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Tags
Post a Comment
0 Comments