കാസര്‍കോട്: പ്രഭാഷകന്‍, ഗായകന്‍, സംഘാടകന്‍, എഴുത്തുകാരന്‍, ചരിത്രകാരന്‍, രാഷ്ട്രീയകാരന്‍ തുടങ്ങിയ മേഖലകളില്‍ തന്റെതായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ബഹുമുഖ പ്രതിഭയായിരുന്നു പി.എച്ച് അബ്ദുല്ല മാസ്റ്ററെന്ന് കേരള മാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റി ജില്ലാ ലൈബ്രറി ഹാളില്‍ നടത്തിയ അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. കെഇഎ ബക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ അബ്ദുല്ല പടന്ന സ്വാഗതം പറഞ്ഞു. സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദലി കാലിക്കടവ്, സാഹിത്യ വേദി വൈസ് പ്രസിഡണ്ട് അഷ്‌റഫലി ചേരങ്കൈ, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി യൂസുഫ് കട്ടത്തടുക്ക, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, മജീദ് ആവിയില്‍, എംഎ നജീബ്, മൂസ ബാസിത്, സെഡ്എ മൊഗ്രാല്‍, ടികെ അന്‍വര്‍ മൊഗ്രാല്‍, അബ്ദുല്ല ഉദുമ, മുനീര്‍ കൊല്ലമ്പാടി, ഷൗക്കത്ത് പൂച്ചക്കാട്, സാലിം ബേക്കല്‍, അബ്ദുല്‍ സലാം കൊട്ടപ്പാറ, അബുബക്കര്‍ പടിഞ്ഞാല്‍ സംബന്ധിച്ചു.
Post a Comment
0 Comments