Type Here to Get Search Results !

Bottom Ad

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി


ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി. സാബു സ്റ്റീഫനാണ് ഒരേ പേരുള്ളവര്‍ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വോട്ടര്‍മാരില്‍ ഒരേ പേരുള്ളവര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

ഇതുകൂടാതെ ഒരേ പേരുള്ളവര്‍ മത്സരിക്കുന്നത് സ്ഥാനാര്‍ത്ഥികള്‍ കുറഞ്ഞ വോട്ടുകള്‍ക്ക് തോല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും മാതാപിതാക്കള്‍ രാഹുല്‍ ഗാന്ധിയെന്നോ ലാലു പ്രസാദ് യാദവെന്നോ തങ്ങളുടെ മക്കള്‍ക്ക് പേരിട്ടാല്‍ അവരെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കാന്‍ എങ്ങനെ സാധിക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു.

ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാകാതിരുന്ന സുപ്രീംകോടതി ജസ്റ്റിസ് ബിആര്‍ ഗവായ് ഹര്‍ജിക്കാരന് ഹര്‍ജി പിന്‍വലിക്കാന്‍ അനുവാദവും നല്‍കി. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അവര്‍ക്കെതിരെ അതേ പേരുള്ള സ്ഥാനാര്‍ത്ഥികളെ നിറുത്തുന്നത് പതിവാണ്. ഇത്തരം സ്ഥാനാര്‍ത്ഥികള്‍ പലപ്പോഴും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതും പതിവാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad